
ലഖ്‌നൗ: റോഡരികൾ നിരത്തിവച്ച പച്ചക്കറികൾ, അതിനിടയിൽ തക്കാളിപ്പെട്ടിക്കുമേൽ ചാക്കുവിരിച്ച് ഇരുന്ന് കച്ചവടക്കാരനായി ഉത്തര്‍പ്രദേശിലെ മുതിർന്ന എ.എ.എസ് ഉദ്യോഗസ്ഥൻ! സ്വന്തം ഫേസ്ബുക്കിൽ അദ്ദേഹം തന്നെ പങ്കുവച്ച ചിത്രം കണ്ട് നാട്ടുകാർ ഞെട്ടി. പിന്നെ നടന്നത് കഥയെന്തെന്നറിയാതെയുള്ള വാഗ്വാദങ്ങളും വിമർശനവും. സർക്കാരിനെ നാണം കെടുത്താൻ എന്തിനിത് ചെയ്‌തെന്ന് ഒരു കൂട്ടർ, ഉദ്യോഗസ്ഥന്റെ എളിമയെന്നു ചൂണ്ടിക്കാട്ടി മറുപക്ഷം. മണിക്കൂറുകൾ കൊണ്ട് ഫോട്ടോ വൈറൽ
ഐ.എ.എസ് ഉദ്യോഗസ്ഥൻ അഖിലേഷ് മിശ്ര കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒടുവിൽ സത്യാവസ്ഥ വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തുവന്നു.
ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രയാഗ് രാജിലെത്തിയതായിരുന്നു അഖിലേഷ് മിശ്ര. തിരിച്ചുവരുമ്പോൾ കുറച്ച് പച്ചക്കറി വാങ്ങാനായി ഒരു വഴിയോരക്കടയ്ക്കടുത്തെത്തി.
"ഒരു പ്രായമായ സ്ത്രീയുടെ കടയായിരുന്നു അത്. അവർ എന്നെ കട നോക്കാൻ ഏൽപ്പിച്ച് ഉടനെ മടങ്ങിവരാമെന്ന ഉറപ്പിൽ എങ്ങോട്ടോ പോയി. ഈ സമയത്ത് ഞാനാ കടയ്ക്കകത്ത് കയറി ഇരുന്നു. പെട്ടെന്ന് സാധനം വാങ്ങാൻ ഒരാളും ഒരു പച്ചക്കറി വില്പനക്കാരനുമെത്തി. എന്റെ ഒരു സുഹൃത്ത് ഉടനെ ആ ഫോട്ടോ എടുത്ത് എന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇപ്പോഴാണ് ഇതെല്ലാം എന്റെ ശ്രദ്ധയിൽ പെട്ടത്. ദയവായി മനസ്സിലാക്കുക." ഫേസ്ബുക്ക് പോസ്റ്റിൽ അഖിലേഷ് മിശ്ര വ്യക്തമാക്കി. ഇതോടെയാണ് വൈറൽ ചർച്ചകൾ അവസാനിച്ചത്.
ഉത്തർപ്രദേശ് ഗതാഗത വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയാണ് അഖിലേഷ് മിശ്ര.
Content Highlights: UP IAS officer sells veggies in viral pics days
Published: 29 Aug 2021, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented