ജബല്‍പുര്‍: 'പ്രകൃതിവിരുദ്ധ' ലൈംഗികബന്ധം ഉള്‍പ്പെടെ ഭാര്യയ്ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗികബന്ധവും ബലാത്സംഗമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും ഇക്കാരണത്താലാണ് ഇത് ബലാത്സംഗമല്ലാതാകുന്നതെന്നും കോടതി നിരീക്ഷിച്ചു. വൈവാഹിക ബലാത്സംഗം ഇന്ത്യയില്‍ കുറ്റകരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിചിത്രമായ നിരീക്ഷണം.
വിവാഹം സാധുവാണെങ്കില്‍ ഒപ്പം താമസിക്കുന്ന ഭാര്യയുമായി പുരുഷന് ഏതുതരത്തിലുള്ള ലൈംഗികബന്ധത്തിലും ഏര്‍പ്പെടാമെന്നാണ് കോടതി പറഞ്ഞത്. ഭാര്യയുടെ പ്രായം 15 വയസിന് മുകളിലാണെങ്കില്‍ ഇത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ബി വകുപ്പ് മാത്രമാണ് ഇതിന് അപവാദമായുള്ളത്. നിയമപരമായോ അല്ലാതെയോ വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെ കുറ്റകരമാക്കുന്ന വകുപ്പാണ് 376-ബി. 15-വയസിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായി പുരുഷന് ഏതുതരം ലൈംഗികബന്ധില് ഏര്‍പ്പെട്ടാലും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ലെ രണ്ടാം ഇളവ് പ്രകാരം അത് ബലാത്സംഗമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മനീഷ് സഹു എന്നയാള്‍ക്കെതിരെ ഭാര്യ നല്കിയ പരാതിക്കെതിരെ നല്കിയ അപ്പീലിലാണ് കോടതിയുടെ വിചിത്രമായ നിരീക്ഷണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം 'പ്രകൃതിവിരുദ്ധ' ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഭാര്യ നല്കിയ പരാതിക്കെതിരെ മനീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlights: Unnatural sex by a man with wife not rape, absence of woman's consent immaterial, says MP High Court
Published: 03 May 2024, 05:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented