മുംബൈ: റെഡ് സ്ട്രീറ്റിലേക്ക് ഓട്ടം വിളിച്ചിട്ട് വരാതിരുന്ന ടാക്‌സി ഡ്രൈവറെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അമിത് ധന്‍കാദിനെ മുംബൈ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. 

To advertise here,

റെയില്‍വേ സ്‌റ്റേഷന് സമീപം കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുകയായിരുന്ന ടാക്‌സി ഡ്രൈവറെ ഞായറാഴ്ച രാത്രിയാണ് ആര്‍പിഎഫുകാരനായ അമിത് ഓട്ടംപോകാന്‍ സമീപിച്ചത്. ഗ്രാന്റ് റോഡിലെ റെഡ് സ്ട്രീറ്റിലേക്കായിരുന്നു ഓട്ടം വിളിച്ചത്. എന്നാല്‍ റെഡ് സ്ട്രീറ്റിലേക്ക് വരാന്‍ കൂട്ടാക്കില്ലെന്നായിരുന്നു ടാക്‌സി ഡ്രൈവറുടെ പ്രതികരണം. ഇതോടെ ക്ഷുഭിതനായ അമിത് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. 

മര്‍ദിച്ചവശനാക്കിയ ശേഷം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഒഴിഞ്ഞ ഭാഗത്തേക്ക് ഡ്രൈവറെ കൊണ്ടുപോയി. ഇവിടെവെച്ചാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. ശേഷം ഇയാളെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പണവും കാറിന്റെ താക്കോലുമായി അമിത് കടന്നുകളയുകയായിരുന്നു. 

ടാക്‌സി ഡ്രൈവറുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് അമിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ആര്‍പിഎഫും അറിയിച്ചു. 

Content Highlights: cab driver refused to go red street in mumbai, rpf officer raped him