ന്യൂഡല്‍ഹി: ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ഏറ്റവും മികച്ചതാണെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

To advertise here,

ബജറ്റ് മോശമെന്ന്‌ പ്രചരിപ്പിക്കാന്‍ പലതരം ശ്രമങ്ങള്‍ നടന്നു. എന്നാല്‍ പിന്നീട് ബജറ്റ് നല്ലതാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ആദ്യഘട്ടത്തില്‍ ബജറ്റിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോഴുള്ള സാമ്പത്തികാവസ്ഥയിലെ ഏറ്റവും മികച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സമ്മതിച്ചു.- മോദി പറഞ്ഞു. 

പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ചുകൊണ്ട് അസ്സമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പു വെക്കാനായത് ബിജെപി സര്‍ക്കാരിന്റെ ചരിത്രപരമായ വിജയങ്ങളിലൊന്നാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജെ.പി നഡ്ഡ ബിജെപി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടിയോഗമാണ് ഇന്ന് നടന്നത്.