
ന്യൂഡൽഹി: കേന്ദ്രബജറ്റിന്റെ 75 വർഷത്തെ പാരമ്പര്യം ഇക്കുറി തിരുത്തിയേക്കും. ബജറ്റ് പ്രസംഗത്തിന്റെ ബി ഭാഗത്തിൽ ഇന്ത്യയുടെ സാമ്പത്തിക ഭാവിക്കുള്ള വിശദമായ പ്രഖ്യാപനങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ കേന്ദ്ര ബജറ്റുകളിൽ, ഭൂരിഭാഗം കാര്യങ്ങളും ഭാഗം എയിൽ ഉൾപ്പെടുത്തിയിരുന്നു, അതേസമയം, ഭാഗം ബി നികുതിയും നയ പ്രഖ്യാപനങ്ങളുമായി പരിമിതപ്പെടുത്തിയിരുന്നു.
രാജ്യത്തിന്റെ പ്രാദേശിക ശേഷിയും ആഗോളതലത്തിലുള്ള അഭിലാഷങ്ങളും എടുത്തു കാണിച്ചുകൊണ്ട്, ഭാഗം ബി ഹ്രസ്വകാല മുൻഗണനകളും ദീർഘകാല ലക്ഷ്യങ്ങളും രൂപപ്പെടുത്തുമെന്നാണ് ലഭ്യമായ സൂചനയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെയും വിദേശത്തുമുള്ള സാമ്പത്തിക വിദഗ്ധർ ജാഗ്രതയോടെ നിരീക്ഷിക്കുന്ന ഒന്നാണ് കേന്ദ്ര ബജറ്റ്. നികുതി മാറ്റങ്ങൾക്ക് ഉപരിയായി രാജ്യത്തിന്റെ വികസനത്തിനായുള്ള നടപടികൾ കൂടി ബജറ്റ് മുന്നോട്ടുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർമ്മല സീതാരാമന്റെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റായിരിക്കും ഇത്. 2019-ലെ തന്റെ ആദ്യ ബജറ്റവതരണത്തിൽ ദശകങ്ങളായി ഉപയോഗിച്ചിരുന്ന ലെതർ ബ്രീഫ്‌കേസിന് പകരം ചുവന്ന തുണിയിൽ പൊതിഞ്ഞ പരമ്പരാഗത 'ബാഹി-ഖാട്ട'യിലേക്ക് അവർ ബജറ്റ് രേഖകൾ കൊണ്ടുപോകാൻ മാറ്റിയിരുന്നു. കഴിഞ്ഞ നാല് വർഷങ്ങളിലേതുപോലെ ഈ വർഷത്തെ ബജറ്റും പേപ്പർലെസ് രൂപത്തിലായിരിക്കും.
2026 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെ കമ്മിയിൽ ധനക്കമ്മി ചുരുക്കൽ കൈവരിച്ചതോടെ, 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കടം-ജിഡിപി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശത്തിനായി വിപണികൾ ഉറ്റുനോക്കും. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഒരു നിർദ്ദിഷ്ട ധനക്കമ്മിത്തുക സർക്കാർ നൽകുമോ എന്നും വിപണികൾ കാത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഈ സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ ആസൂത്രിത മൂലധന നിക്ഷേപം 11.2 ലക്ഷം കോടി രൂപയാണ്. സ്വകാര്യമേഖല ജാഗ്രതയോടെ തുടരുന്നതിനാൽ, നിലവിലെ നിലയിൽ നിന്ന് മൂലധന നിക്ഷേപ ലക്ഷ്യത്തിൽ 10-15 ശതമാനം വർധനവോടെ ഏറ്റവും പുതിയ ബഡ്ജറ്റിൽ മൂലധന നിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സർക്കാർ നിലനിർത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ നാമമാത്രമായ ജിഡിപി വളർച്ചാ പ്രൊജക്ഷനുകൾ ഭാവിയിലെ പണപ്പെരുപ്പ ട്രാജക്ടറിയെക്കുറിച്ച് ഒരാശയം നൽകും. വിവിധ കണക്കുകൾ അനുസരിച്ച്, അടുത്ത സാമ്പത്തിക വർഷത്തേക്ക് 10.5 നും 11 ശതമാനത്തിനും ഇടയിൽ നാമമാത്രമായ ജിഡിപി സർക്കാർ പ്രഖ്യാപിച്ചേക്കാമെന്നും സൂചനയുണ്ട്. ജി രാം ജി പോലുള്ള പ്രധാന പദ്ധതികളിലെ ചെലവുകളിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രധാന മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഞായറാഴ്ച രാവിലെ 11-നാണ് ബജറ്റവതരണം. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂർവതയും ഇത്തവണത്തെ ബജറ്റിനുണ്ട്.
Content Highlights: Explore the upcoming Union Budget 2026. Discover key announcements, economic outlook, and fiscal targets. Get insights into India`s financial future and Nirmala Sitharaman`s 9th budget.
Published: 01 Feb 2026, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented