ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിൽ നിന്നുള്ള എംപി എന്ന നിലയിൽ ബജറ്റിൽ കേരളത്തിന് നേരിട്ട അവഗണനയിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ തരൂർ പ്രതികരിച്ചു. അത് തന്നെ ശരിക്കും വിഷമിപ്പിക്കുന്ന ഒന്നാണെന്നും തിരഞ്ഞെടുപ്പ് വർഷത്തിൽ ഇത് അദ്ഭുതകരമാണെന്നും തരൂർ കൂട്ടിച്ചേർത്തു.
ഭരണ കക്ഷിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയൊന്നും തോന്നാത്തതിനാൽ സംസ്ഥാനത്തെ പൂർണമായും അവഗണിക്കാൻ തീരുമാനിച്ചതായി തോന്നുന്നുവെന്നും തരൂർ പറഞ്ഞു. ഇത് ശരിക്കും നിർഭാഗ്യകരമാണ്. കാരണം ഒരു ബജറ്റ് എന്നത് രാജ്യത്തെയും എല്ലാ സംസ്ഥാനങ്ങളെയും സേവിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും തരൂർ വ്യക്തമാക്കി.
ബജറ്റിൽ കേരളത്തിന് യാതൊരു പ്രധാന്യവും നൽകിയിട്ടില്ലെന്നും തരൂർ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രം പല ഫണ്ടും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ബജറ്റ് വരുമ്പോൾ ആ ഫണ്ട് ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Congress MP Shashi Tharoor expresses deep concern over Kerala`s neglect in the Union Budget 2024, calling it astonishing in an election year. Read more.
Published: 01 Feb 2026, 10:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented