ചെന്നൈ: തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ ഡി.എം.കെ.യുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതോടെ സഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടി നേതാവ് എന്ന നിലയിൽ അദ്ദേഹം 17-ാം തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷൻ വിജയ് തമിഴ്നാടിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡിഎംകെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്.
ചെന്നൈ അണ്ണാ അറിവാലയത്തിലെ കലൈഞ്ജർ അരങ്ങിൽ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.കെ. എം.എൽ.എ.മാരുടെ യോഗത്തിലാണ് തീരുമാനം. ചെപ്പോക്ക്-തിരുവല്ലിക്കേണി നിയമസഭാ സീറ്റിൽ ടി.വി.കെ.യിലെ സെൽവം ഡി.ക്കെതിരേ 7140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉദയനിധി ജയിച്ചത്. സെൽവം 55,852 വോട്ടുകൾ നേടിയപ്പോൾ ഉദയനിധി 62,992 വോട്ടുകൾ നേടി.
Content Highlights: Udhayanidhi Stalin elected as Leader of the Opposition in the 17th TN Legislative Assembly
Published: 10 May 2026, 08:14 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented