തമിഴ്നാട് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ വിജയ് എന്ന മുഖ്യമന്ത്രി ഭൂരിപക്ഷം തെളിയിച്ചിരിക്കുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ ദിവസങ്ങളോളം മറ്റു പാർട്ടികളുടെ തീരുമാനം വരാൻ കാത്തിരിക്കേണ്ടിവന്ന വിജയ്, 144 പേരുടെ പിന്തുണയോടെ അനായാസം വിജയം നേടി. അണ്ണാ ഡിഎംകെയിലെ വേലുമണി വിഭാഗത്തിലെ 25 വോട്ടുകൾ കൂടി നേടിയാണ് വിജയ് ഭൂരിപക്ഷം ഉയർത്തിയത്.

To advertise here,

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പക്ഷത്തിലെ 22 പേർ വിജയ്ക്ക് എതിരെയും വോട്ട് ചെയ്തു. ഇതോടെ എടപ്പാടി പക്ഷവും മുഖ്യപ്രതിപക്ഷമായ ഡിഎംകെയും സഭയിൽ തന്നെ വിജയ്ക്കെതിരെ രംഗത്തുവന്നു. കുതിരക്കച്ചവടമാണ് സംശുദ്ധ രാഷ്ട്രീയം പറഞ്ഞുവന്ന ടിവികെ നടത്തുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റിനെ നിയമിച്ച നടപടിയും സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് ടിവികെയ്ക്ക് പിൻവലിക്കേണ്ടിവന്നു.

തമിഴ്നാട് രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറിമറിയുന്നുവെന്നാണ് ടിവികെയുടെ ജയവും അധികാര ആരോഹണവും സൂചിപ്പിക്കുന്നത്‌. ടിവികെയ്ക്കൊപ്പം ചേർന്ന കോൺഗ്രസിന്റെയും ഒരു സീറ്റിലേക്ക് വീണ ബിജെപിയുടെയും തമിഴ്നാട്ടിലെ സാധ്യതകളെയും അത് സ്വാധീനിക്കും. എന്തൊക്കെയാണ് തമിഴ് രാഷ്ട്രീയത്തിലെ സാധ്യതകൾ? മാതൃഭൂമി ചെന്നൈ ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ടി.സന്തോഷ് വിലയിരുത്തുന്നു.