ഉദയ്പുർ: കോടികണക്കിന് രൂപയുടെ ടെക്സ്റ്റയിൽ വ്യവസായവും സ്വത്തുവകകളും ഉപേക്ഷിച്ച് ജൈന സന്യാസികളാകാൻ ഒരുങ്ങി രാജസ്ഥാനിലെ ഒരു കുടുംബം. ഉദയ്പുർ സ്വദേശികളായ ദിലീപ് ഭായ് ഭോഗർ (47), ഭാര്യ ജ്യോതി ബെൻ (45), മക്കളായ ഛവി (22), ചാർവി (14) എന്നിവരാണ് 2027 ഫെബ്രുവരി എട്ടിന് സൂറത്തിൽവെച്ച് ജൈ സന്യാസം സ്വീകരിക്കുന്നത്. മുൻപ് ഇവരുടെ മകൾ ശൈലിയും സന്യാസം സ്വീകരിച്ചിരുന്നു.
15 കോടിയിലധികം രൂപ വാർഷിക വരുമാനം ലഭിച്ചിരുന്ന തന്റെ ബിസിനസ് കൂടുതൽ വലുതാക്കാൻ പദ്ധതിയിടുന്നതിനിടെ ദിലീപ് ഒരു ജൈനഗുരുവിനെ കണ്ടുമുട്ടി. അതാേടെ ജൈനമതത്തോടുള്ള താൽപര്യം വർധിക്കുകയും സന്യാസത്തിലേക്ക് ആകൃഷ്ടനാകുകയും ചെയ്തു.
മകൾ സന്യാസത്തിലേക്ക് തിരിഞ്ഞതിന്റെ പിന്നാലെ കച്ചവടം ചുരുക്കിയ ദിലീപ് സ്വയം ദീക്ഷ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഭർത്താവിനൊപ്പം സന്യാസജീവിതം നയിക്കാൻ ഭാര്യ ജ്യോതി ബെനും മറ്റ് രണ്ട് പെൺമക്കളായ ഛവിയും ചാർവിയും തയ്യാറായി.
ഗ്രാഫിക് ഡിസൈനിങ് പഠിച്ച ഛവി, അലങ്കാരവസ്തുക്കളും മറ്റ് ഉൽപ്പന്നങ്ങളും നിർമിച്ച് വിൽപ്പന നടത്തിയിരുന്നു. എന്നാൽ, പിതാവ് സന്യാസജീവിതത്തിലേക്ക് തിരിഞ്ഞതോടെ ഈ സംരംഭം ഉപേക്ഷിച്ചു. ഒൻപതാം ക്ലാസിൽ പഠനം ഉപേക്ഷിച്ച ചാർവി ജില്ലാ തലത്തിൽ ഫുട്ബോൾ കളിച്ചിട്ടുണ്ട്.
കാൽനടയാത്ര, പ്രത്യേക ഭക്ഷണക്രമം തുടങ്ങിയ ചിട്ടകൾ പരിശീലിച്ച് സന്യാസജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇവർ നടത്തിയിട്ടുണ്ട്. ദീക്ഷ സ്വീകരിക്കുന്നതിന് മുന്നോടിയായി ജൈന സന്യാസിമാർക്കൊപ്പം താമസിച്ചും പരിശീലനം നേടി.
Content Highlights: Udaipur-based businessman Dilipbhai Bhogar, his wife Jyoti Ben, and daughters Chhavi and Charvi are embracing Jain monkhood., The family is leaving behind a multi-crore textile business and property., The deeksha ceremony is scheduled for February 8, 2027, in Surat., Their eldest daughter Shaili had previously chosen the path of monkhood.
Published: 18 Nov 2026, 01:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented