
ഡോ. മംഗളം സ്വാമിനാഥന് ഫൗണ്ടേഷന്‍ 2020-2021 വര്‍ഷങ്ങളിലെ ജേണലിസം, സയന്‍സ് റിപ്പോര്‍ട്ടിങ്, കല-സംസ്‌കാരം, ആരോഗ്യമേഖലയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം, സാമൂഹിക സേവനം എന്നിവയിലെ മികവിനാണ് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.
നവംബര്‍ 29ന് വൈകിട്ട് 4.30ന് ന്യൂഡല്ഹിയിലെ എന്ഡിഎംസി മെയിന്‍ ഓഡിറ്റോറിയത്തില് നടക്കുന്ന ചടങ്ങില് അവാര്‍ഡുകള്‍ സമ്മാനിക്കും.
അതോടൊപ്പം കലാസാംസ്‌കാരിക രംഗത്തിലെ തന്റെ സംഭവനകള്‍ക്കും,മാതൃകാപരമായ നേതൃത്വത്തിനും യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസയും നിസ്സാ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ചിത്രകലാകാരിക്ക് കലാ സാംസ്‌കാരിക രംഗത്തെ മികവിന് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.
അമേരിക്കന്‍ നഗരമായ സാന്‍ ഫ്രാന്‍സിസ്‌കോയിലെ അക്കാദമിക് ആര്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ നിസ്സയ്ക്കു, 2019-ല്‍ ചിത്രകലയ്ക്കുള്ള ദേശിയ അംഗീകാരം നല്‍കി യുഎഇ സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ട്.
Content Highlights: UAE Golden VISA Mubarak Nissa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..