ന്യൂഡല്‍ഹി: വേഗപരിധി ലംഘിച്ചതിന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അനുരാഗ് ജെയ്‌നിന് ലഭിച്ചത് മൂന്ന് ചലാൻ. വേഗപരിധി കാണിക്കുന്ന സൂചനാബോര്‍ഡുകള്‍ കണ്ണില്‍പ്പെടാതെയിരുന്നതാണ് വേഗപരിധി ലംഘിക്കാന്‍ കാരണമെന്നും മരങ്ങളുടെ പിന്നിലായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ കണ്ടെത്താന്‍ ഏതൊരു ഡ്രൈവറും പ്രയാസപ്പെടുമെന്നും ഡല്‍ഹിയിലെ മിക്ക റോഡുകളിലും സ്ഥാപിച്ചിരിക്കുന്ന സൂചനാബോര്‍ഡുകളുടെ അവസ്ഥ സമാനമാണെന്നും അനുരാഗ് ജെയ്ന്‍ കുറ്റപ്പെടുത്തി. 

To advertise here,

'മൂന്ന് ചലാനുകളാണ് വന്നത്. സൂചനാബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്. ആ പാതയില്‍ 60 കിലോമീറ്ററാണ് വേഗപരിധിയെന്നാണ് കരുതിയത്. എന്റെ കാറിന്റെ വേഗം 61 കിലോമീറ്ററായിരുന്നു. സാധാരണഗതിയില്‍ ഇത് ചലാൻ കിട്ടാനുള്ള കാരണമല്ല' - അനുരാഗ് ജെയ്ന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

യഥാര്‍ഥ വേഗപരിധി എന്താണെന്ന് അറിയാന്‍ താന്‍ ആളെ വിട്ട് സൂചനാബോര്‍ഡ് പരിശോധിച്ചുവെന്നും 50 കിലോമീറ്ററായിരുന്നു വേഗപരിധിയെന്നും അനുരാഗ് ജെയ്ന്‍ പറഞ്ഞു. മരത്തിന്റെ പിന്നിലായിരുന്നതിനാല്‍ വളരെ അടുത്തെത്തിയാല്‍ പോലും അത് വ്യക്തമായി കാണാനികില്ലെന്നും അനുരാഗ് ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി വൈ.എസ്.മാലിക്കിനും സമാനമായി സൂചനാബോര്‍ഡ് കാണാതെ വേഗപരിധി ലംഘിച്ചതിന് പിഴ ലഭിച്ചിരുന്നു.