പുണെ: തൊട്ടാല് പൊള്ളുന്ന തക്കാളിവിലയില് സാധാരണക്കാര് നട്ടം തിരിയുകയാണെങ്കിലും തീവിലയില് ലാഭം കൊയ്യുന്ന കർഷകരുമുണ്ട്. ഒരു കാലത്ത് പ്രതിസന്ധിയിലാക്കിയ തക്കാളി ഇന്ന് പല കര്ഷകര്ക്കും ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണ് നല്കുന്നത്.
മഹാരാഷ്ട്രയിലെ പുണെയില് നിന്നുള്ള ഒരു തക്കാളി കര്ഷകൻ തക്കാളി വിൽപനയിലൂടെ ഒരുമാസം ഒന്നരക്കോടി രൂപ വരുമാനമുണ്ടാക്കിയതായി ഇന്ഡ്യാ ടുഡേ റിപ്പോർട്ട് ചെയ്തു. പുണെ സ്വദേശിയായ തുക്കാറാം ഭാഗോജി ഗായ്കര് എന്ന കര്ഷകനാണ് കോടീശ്വരനായതെന്ന് റിപ്പോർട്ട് പറയുന്നു. 13,000 പെട്ടി തക്കാളിയാണ് തുക്കാറാം വിറ്റത്.
വര്ഷങ്ങളായി കൃഷിചെയ്യുന്ന തുക്കാറാമിന് 18 ഏക്കര് സ്ഥലത്താണ് തക്കാളികൃഷിയുള്ളത്. ഗുണനിലവാരമുള്ള തക്കാളികളാണ് തങ്ങള് കൃഷി ചെയ്യുന്നതെന്നും ഒരു ദിവസം ഒരു പെട്ടി തക്കാളി വിറ്റാല് 2,100 രൂപ വരെ ലഭിക്കുമെന്നും തുക്കാറാം പറയുന്നു. കഴിഞ്ഞ ദിവസം താന് 900 പെട്ടി തക്കാളി വിറ്റെന്നും അന്ന് മാത്രം 18 ലക്ഷം രൂപയാണ് ലഭിച്ചതെന്നും തുക്കാറാം പറഞ്ഞു.
തക്കാളി കൃഷിചെയ്യുന്ന പല കര്ഷകരും ഇന്ന് കോടിശ്വരന്മാരാണെന്നും തുക്കാറാം പറയുന്നു. തന്റെ ഗ്രാമത്തിലെ കര്ഷക സമിതി തക്കാളിയില് നിന്ന് ഒരു മാസം 80 കോടി ലാഭമുണ്ടാക്കിയെന്നും അതുവഴി 100 സ്ത്രീകള്ക്ക് ജോലി കൊടുക്കാനായെന്നും തുക്കാറാം പറഞ്ഞു.
വിപണി തങ്ങള്ക്ക് അനുകൂലമായതുകൊണ്ട് തൊഴിലാഴികള്ക്കും ഭേദപ്പെട്ട കൂലി നല്കാനാകുന്നതില് സന്തോഷമുണ്ടെന്നും തുക്കാറാം കൂട്ടിച്ചേര്ത്തു. നേരത്തെ കര്ണാടകയിലെ കോലാറില് നിന്നുള്ള കര്ഷക കുടുംബത്തിനും 2,000 പെട്ടി തക്കാളി വിറ്റ് 38 ലക്ഷം രൂപ ലഭിച്ചതായി വാർത്തകളുണ്ടായിരുന്നു.
Content Highlights: tomato price hike maharashtra farmer earns crores selling tomato
Published: 15 Jul 2023, 12:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented