ചെന്നൈ: ദേശീയഗാനംപോലെത്തന്നെ പ്രധാനമാണ് വന്ദേ മാതരവുമെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി. ഭാരതം ഒരു ഭൂമിശാസ്ത്രപരമായ അസ്തിത്വം എന്നതിലുപരി ഒരമ്മ കൂടിയാണ്. സ്വാതന്ത്ര്യാനന്തരം ആ സങ്കല്പം അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ചിഹ്നങ്ങളുടേയും ഭാഷയുടേയും ഉപയോഗത്തെച്ചൊല്ലി തമിഴ്‌നാട്ടിൽ നടക്കുന്ന രാഷ്ട്രീയ, സാംസ്‌കാരിക ചർച്ചകൾക്കിടെയാണ് ഗവർണറുടെ പരാമർശങ്ങൾ.

To advertise here,

സ്വാതന്ത്ര്യാനന്തരം ഭാരതത്തെ ഒരമ്മയായി കാണുന്ന സങ്കല്പം അവഗണിക്കപ്പെട്ടു. ഭാരതം ഭൂമിശാസ്ത്രപരമായ ഒരസ്തിത്വം മാത്രമല്ല, അത് അമ്മയാണെന്ന് പറഞ്ഞ അദ്ദേഹം, വന്ദേമാതരം കൂടുതൽ അംഗീകാരം നേടണമെന്നും ആവശ്യപ്പെട്ടു. ദേശീയഗാനത്തോടൊപ്പംതന്നെ പ്രാധാന്യം അർഹിക്കുന്നതാണ് വന്ദേമാതരവും. നിർഭാഗ്യവശാൽ അത് അവഗണിക്കപ്പെടുന്നു. വന്ദേമാതരം ആലപിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിനകത്തുനിന്നുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി, വിദ്യാർഥികൾക്കിടയിൽ വന്ദേമാതരം ഇപ്പോഴും പ്രചാരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ വന്ദേമാതരം മത്സരങ്ങൾ നടക്കുന്ന സ്‌കൂളുകളും കോളേജുകളുമുണ്ട്. ഈ ഗാനം ഇപ്പോഴും പലർക്കും വൈകാരികവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരത്തിലും അതിന്റെ പ്രാധാന്യത്തിലും മാത്രം ഊന്നി സംസാരിച്ച ഗവർണർ, മറ്റു രാഷ്ട്രീയമോ ഭരണപരമോ ആയ വിഷയങ്ങളിലേക്ക് കടന്നില്ല.