ബറേലി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ അസന്തുഷ്ടരായ പ്രതിപക്ഷ പാർട്ടികൾ കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടർത്താൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരത്തെ പരാമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യ ഏകഭാരതമാകുന്നതിൽ ശ്രേഷ്ഠ ഭാരതമാകുന്നതിലുളള ഒരു വിഭാഗം ആളുകളുടെ അസൂയയാണിത്. ആദ്യം അവർ ആവശ്യപ്പെട്ടത് താങ്ങുവിലയിൽ ഗ്യാരണ്ടി വേണമെന്നാണ്. അതുസംബന്ധിച്ച് ഒരു സംശയത്തിന് തന്നെ ഇടയില്ലെന്ന് സർക്കാർ വ്യക്തമാക്കി. എന്നിട്ടും എന്തിനാണ് ആളുകൾ കർഷകരെ തെറ്റിദ്ധരിരപ്പിക്കുന്നത് ? അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിർമാണം ഉൾക്കൊളളാൻ കഴിയാത്തവർ..അവർ ക്ഷോഭത്തിലാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി മഹത്തായ രാമക്ഷേത്രത്തിന്റെ നിർമാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.' ആദിത്യനാഥ് പറയുന്നു.

ഇന്ത്യൻ കർഷകരെ സഹായിക്കാൻ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച ആദിത്യനാഥ് കമ്യൂണിസത്തെ വിമർശിക്കാനും മടിച്ചില്ല. 'കമ്യൂണിസത്തിന്റെ സിദ്ധാന്തം ഒരിക്കലും ശരിയല്ല. നിങ്ങൾ ഒരു നുണ നൂറുതവണ പറഞ്ഞാൽ അത് സത്യമാകും. കർഷകരുടെ ജീവിതത്തിൽ ഒരു മാറ്റവും വേണമെന്ന് ആഗ്രഹിക്കാത്തവർ നിരവധിയുണ്ട്.' ആദിത്യനാഥ് പറഞ്ഞു.

Content Highlights:those who cannot tolerate ram tempe is being built in Ayodhya are behind farmers protest says Yogi Adityanath