ശ്രീനഗര്‍: കശ്മീരില്‍ കാര്‍ ബോംബാക്രമണം നടത്താനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ആക്രമണത്തിനായി സ്ഫോടക വസ്തുക്കള്‍ സജ്ജമാക്കിയ കാര്‍ സുരക്ഷാ സേന കണ്ടെത്തി നിര്‍വീര്യമാക്കി. കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത് പാക് ഭീകരരായ ജെയ്ഷെ മുഹമ്മദാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
ഇത് രണ്ടാം തവണയാണ് സമാനമായ ഭീകരാക്രമണ ശ്രമം സുരക്ഷാ സേനയുടെ ജാഗ്രതയെ തുടര്‍ന്ന് പരാജയപ്പെടുന്നത്. കഴിഞ്ഞ മെയ് 28ന് പുല്‍വാമയിലെ ആയെന്ഗുണ്ട ഏരിയയില്‍ കാറിനുള്ളില്‍ സ്ഫോടക വസ്തുക്കളുമായി ആക്രമണം നടത്താനുള്ള ഭീകരവാദികളുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു.
നാല് ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ ആക്രമണ ശ്രമം സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് സുരക്ഷാ സേന പറയുന്നത്. തുടര്‍ന്ന് കാര്‍ കണ്ടെത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു. കാറിന്റെ ഉടമയായ ഹിസ്ബുള്‍ ഭീകരനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു,
ഇതിന് പുറമെ പുല്‍വാമയിലെ കന്‍ഗന്‍ ഏരിയിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജയ്ഷെ ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ജെയ്ഷെയുടെ ഉന്നത കമാന്‍ഡറായ ഫൗജി ഭയ്യ എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാന് എന്നയാള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വധിച്ചത്. ഇതില്‍ റഹ്മാന് അഫ്ഗാന് യുദ്ധത്തില്‍ പങ്കടുത്ത ആളാണ്.
Content Highlights: the security forces Rattled Jaish-e-Mohammad planning to launch vehicle-borne IED attack
Published: 04 Jun 2020, 03:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented