
ഹൈദരാബാദ്: കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോ പങ്കുവെച്ച വനിതാ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് തെലങ്കാന പോലീസ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതി പൊഗഡാഡന്ദയും സഹപ്രവര്‍ത്തക തന്‍വി യാദവുമാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഇരുവരേയും വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റ കാലത്ത് തങ്ങള്‍ നേരിടുന്ന ദുരിതത്തേക്കുറിച്ച് കര്‍ഷകന്‍ പറയുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായി അപകീര്‍ത്തി പരാമര്‍ശമുള്ളതാണ് വീഡിയോ എന്നാണ് പരാതി.
വീടുവളഞ്ഞാണ് രേവതിയെ അറസ്റ്റുചെയ്തതെന്നാണ് വിവരം. ഇവരുടെ മൊബൈല്‍ ഫോണും ലാപ്‌ടോപുകളും പിടിച്ചെടുത്തു. വീഡിയോ പ്രസിദ്ധീകരിച്ച രേവതിയുടെ ഉടമസ്ഥതയിലുള്ള പള്‍സ് ടി.വി. എന്ന യൂട്യൂബ് ചാനലിന്റെ ഓഫീസ് പൂട്ടി സീല്‍ചെയ്തു.
അതിരാവിലെയുള്ള റെയ്ഡിനെതിരേയും അറസ്റ്റിനെതിരേയും ബി.ആര്‍.എസ്. വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു രംഗത്തെത്തി. തെലങ്കാന പോലീസിന്റെ നടപടി അടിയന്തരവാസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Two journalists arrested in Telangana for sharing a video criticizing the Congress government
Published: 12 Mar 2025, 01:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented