പ്രതിഷേധ പരിപാടിയിൽനിന്ന് | Photo: twitter.com|VenkatBalmoor
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കഴുതയെ മോഷ്ടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ എന്എസ്യുഐ അധ്യക്ഷന്‍ വെങ്കട്ട് ബാല്‍മൂര്‍ ആണ് അറസ്റ്റിലായത്.
മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ കഴുതയുടെ ശരീരത്തില്‍ ചന്ദ്രശേഖർ റാവുവിന്റെ ചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭരണകാലത്ത് തൊഴിലവസരങ്ങള്‍ കുറയുന്നെന്ന് ആരോപിച്ചാണ് സതവാഹന സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
വെങ്കട്ടിനും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസ്. ജമ്മികുന്ദ പോലീസ് സ്റ്റേഷനില്‍ തങ്കുദൂരി രാജ്കുമാര് എന്ന ആളാണ് തന്റെ കഴുത മോഷണം പോയി എന്നുകാണിച്ച് പരാതി നല്‍കിയത്.
അധികാരം തലയ്ക്കുപിടിച്ചതാണ് ഇത്തരം നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ വിമര്‍ശിച്ചു. തെലങ്കാന പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും അറസ്റ്റിനെതിരെ രംഗത്തുവന്നു.
Content Highlights: telangana congress leader arrested for stealing a donkey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..