പട്‌ന: ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് ചന്ദനത്തിരി നിര്‍മാണത്തിലേക്ക്. എല്‍&ആര്‍ എന്ന ഉത്പന്നനാമത്തിലാണ് ചന്ദനത്തിരി വിപണിയിലെത്തുന്നത്. ബുധനാഴ്ചയാണ് തന്റെ പുതിയ വ്യവസായ സംരംഭത്തെ കുറിച്ച് തേജ് പ്രതാപ് വ്യക്തമാക്കിയത്.
ലാലു പ്രസാദിന്റെ ദാനാപുരിലുള്ള കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. തികച്ചും നൈസര്‍ഗികമായാണ് ചന്ദനത്തിരി നിര്‍മാണമെന്ന് തേജ് പ്രതാപ് അറിയിച്ചു. ക്ഷേത്രങ്ങളില്‍ പൂജകള്‍ക്കും അലങ്കാരങ്ങള്‍ക്കും ശേഷം ഉപേക്ഷിക്കുന്ന പൂക്കള്‍ ശേഖരിച്ച് അവയില്‍ സുഗന്ധതൈലങ്ങളും ചേര്‍ത്താണ് ചന്ദനത്തിരി നിര്‍മാണം. രാജ്യത്തുടനീളം ചന്ദനത്തിരി വിതരണം ആരംഭിച്ചിട്ടുണ്ട്.
മുളയ്ക്ക് പകരം കൃത്രിമസുഗന്ധദ്രവ്യങ്ങള്‍ ചേര്‍ക്കാത്ത ഓലയാണ് ചന്ദനത്തിരിയുടെ പിടിയുടെ ഭാഗം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഉത്പന്നനാമത്തിലെ എല്‍, ആര്‍ എന്നിവ നീളമേറിയതും ശ്രേഷ്ഠവുമാണെന്നതിന്റെ(Longest and Richest) ചുരുക്കെഴുത്താണെന്നാണ് വിശദീകരണം. എന്നാല്‍ ഇത് 'ലാലു-റാബറി' എന്നീ പേരുകളുടെ ചുരുക്കെഴുത്താണെന്ന് ആര്‍ജെഡി വൃത്തങ്ങള്‍ പറയുന്നു. കൃഷ്ണലീല അഗര്‍ബത്തി, ബര്‍സാന അഗര്‍ബത്തി, സേവാ കുഞ്ജ് അഗര്‍ബത്തി എന്നിങ്ങനെയാണ് ചന്ദനത്തിരികളുടെ പേര്.
കൃഷ്ണവേഷവും ശിവവേഷവും ധരിച്ച് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞ തേജ് പ്രതാപ് 2015 മുതല്‍ 2017 വരെ കുറച്ചുകാലം നിതിഷ് കുമാര്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു. നിര്‍മാണ കേന്ദ്രത്തില്‍ ഇടക്കിടെ നേരിട്ടെത്തിയും അവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലൂടെയും തേജ് പ്രതാപ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരിക്ഷിക്കാറുണ്ടെന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞു. യോഗഗുരു രാംദേവിന്റെ സമാനഉത്പന്നങ്ങള്‍ക്ക് ഈ ചന്ദനത്തിരി ഭീഷണിയുയര്‍ത്തിയേക്കാമെന്നാണ് തേജ് പ്രതാപിന്റെ അനുയായികളുടെ ഭാഷ്യം.
Content Highlights: Tej Pratap Yadav turns entrepreneur manufacturing incense sticks
Published: 09 Jul 2021, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented