ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ തീസ്ത സെറ്റൽവാദിന് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചിൽ ഭിന്നത. തീസ്തയ്ക്ക് ജാമ്യം നൽകണമെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അഭയ് എസ് ഓക നിലപാട് സ്വീകരിച്ചു. എന്നാൽ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഇതിനോട് വിയോജിച്ചു. ഇതോടെ ജാമ്യം തേടിയുള്ള തീസ്തയുടെ ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് ബി.ആര് ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
തീസ്തയ്ക്ക് കീഴടങ്ങാൻ ചൊവ്വാഴ്ച്ച വരെയെങ്കിലും സമയം നൽകണമായിരുന്നുവെന്ന് ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് അഭയ് എസ് ഓക വാക്കാൽ നിരീക്ഷിച്ചു. സെപ്റ്റംബർ മുതൽ തീസ്ത ഇടക്കാല ജാമ്യത്തിലായിരുന്നു. അതിനാൽ കീഴടങ്ങാൻ രണ്ടോ മൂന്നോ ദിവസം കൂടി അനുവദിച്ചിരുന്നുവെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജാമ്യം നൽകുന്ന കാര്യത്തിൽ തനിക്കും ജസ്റ്റിസ് പി.കെ മിശ്രയ്ക്കും ഏകാഭിപ്രായം ഇല്ലാത്തതിനാൽ ഹർജി ഉയർന്ന ബെഞ്ചിലേക്ക് വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥിരം ജാമ്യത്തിനായുള്ള തീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തീസ്ത എത്രയും വേഗം കീഴടങ്ങണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീസ്ത അടിയന്തിരമായി സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlights: Teesta Setalvad's bail plea will be heard today
Published: 01 Jul 2023, 08:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented