ചെന്നൈ: ജനപ്രിയ പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സർക്കാർജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ അഞ്ചുവർഷത്തിന്റെ ഇളവ് നൽകാൻ വിജയ് ഉത്തരവിട്ടു. അഞ്ചുവർഷത്തേക്കാണ് ഈ ഇളവുണ്ടാകുക. പ്രായപരിധിയിൽ ഇളവുനൽകണമെന്ന ആവശ്യവുമായി സർക്കാർജോലിക്ക് ശ്രമിക്കുന്നവർ സമീപിച്ചതിന് പിന്നാലെയാണ് ടിവികെ സർക്കാരിന്റെ നീക്കം.

To advertise here,

നിലവിൽ ഗ്രൂപ്പ് 1 സർവീസുകളുടെ പ്രായപരിധി ജനറൽ വിഭാഗക്കാർക്ക് 32 വയസ്സും സംവരണ വിഭാഗക്കാർക്ക് 37 വയസ്സുമാണ്. ഇപ്പോൾ വന്നിരിക്കുന്ന ഉത്തരവോടെ, ഇത് യഥാക്രമം 37, 42 എന്നിങ്ങനെയാകും. ഗ്രൂപ്പ് 1 സർവീസ് ലക്ഷ്യമിടുന്ന ഭിന്നശേഷിക്കാരുടെ പ്രായപരിധി ജനറൽ വിഭാഗത്തിൽ 42 വയസ്സും സംവരണവിഭാഗങ്ങൾക്ക് 47-മാണ്. ഇത് 47, 52 എന്നിങ്ങനെയാകും.

ഗ്രൂപ്പ് II, IIa സർവീസുകൾക്ക് സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് നിലവിൽ പ്രായപരിധിയില്ല. എന്നാൽ, ജനറൽ വിഭാഗക്കാർക്ക് 30 വയസ്സാണ് പരിധി. മേൽപറഞ്ഞ സർവീസുകളിൽ, ജനറൽ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർക്ക് 40 വയസ്സും. സർക്കാരിന്റെ പുതിയ ഉത്തരവോടെ ഇത് 35, 45 എന്നിങ്ങനെയാകും.