ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് രാജ്യസഭാംഗം സ്വാതി മാലിവാളിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ അടുത്ത അനുയായി ബൈഭവ് കുമാറിന് ദേശീയ വനിതാ കമ്മിഷന്റെ നോട്ടീസ്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ നടപടി കൈക്കൊള്ളുകയായിരുന്നു. ബൈഭവ് കുമാറിനെ വനിതാ കമ്മിഷന് മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-മണിക്ക് ഹാജരാകാനാണ്അദ്ദേഹത്തോട് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി വനിതാ കമ്മിഷന് മുന്‍ അധ്യക്ഷകൂടിയായ സ്വാതി മാലിവാളിനെ കെജ്രിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. സ്വാതി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ അവര്‍ പോലീസ് കണ്ട്രോള് റൂമിലേക്ക് പരാതിപ്പെടുകയും ചെയ്തിരുന്നു.
സ്വാതി ഉന്നയിച്ച ആരോപണം ആം ആദ്മി പാര്‍ട്ടി ശരിവെച്ചിരുന്നു. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിവച്ചത്. കെജ്രിവാള്, വിഷയം ഗൗരവമായാണ് കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Swati Maliwal assault case NCW summons Delhi CM Arvind Kejriwals close aide Bibhav Kumar
Published: 16 May 2024, 05:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented