കൊല്‍ക്കത്ത: കോണ്‍ഗ്രസ് വിട്ടതിന് തൊട്ടുപിന്നാലെ സുഷ്മിതാ ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ നേതാക്കളായ അഭിഷേക് ബാനര്‍ജിയുടേയും ഡെറിക് ഒബ്രിയന്റേയും സാന്നിധ്യത്തിലാണ് സുഷ്മിത പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

To advertise here,

മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായി തുടരവെ ഇന്ന് രാവിലെയാണ് മുന്‍ അസം എംപികൂടിയായ സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവും കൂടിയായിരുന്നു സുഷ്മിത.

പൊതുസേവന ജീവിതത്തിലെ പുതിയ അധ്യായനത്തിന് തുടക്കമിടുകയാണെന്ന് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സുഷ്മിത വ്യക്തമാക്കിയിരുന്നു. 

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാനുള്ള തൃണമൂലിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് സുഷ്മിതയെ പാര്‍ട്ടിയിലെത്തിച്ചത്. ആക്ടിവിസ്റ്റും മനുഷ്യവകാശ പ്രവര്‍ത്തകനുമായ സകേത് ഗോഖലെ കഴിഞ്ഞ ദിവസം തൃണമൂലില്‍ ചേര്‍ന്നിരുന്നു.