
ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ കേന്ദ്രസർക്കാർ മന്ത്രി സുരേഷ് ഗോപിയെ തുടർച്ചയായി അപമാനിക്കുകയാണെന്ന പരിഹാസവുമായി ജോൺ ബ്രിട്ടാസ് എം.പി. വാഗ്ദാനങ്ങൾ പാലിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ തന്റെ സുഹൃത്തായ സുരേഷ് ഗോപിയെ സർക്കാർ നിരന്തരം അപമാനിക്കുകയാണ്. എയിംസ് വരുമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും 24 മണിക്കൂറും 36 മണിക്കൂറും പിന്നിട്ടിട്ടും അത് എവിടെയാണെന്ന് ബ്രിട്ടാസ് പരിഹാസരൂപേണ ചോദിച്ചു.
സുരേഷ് ഗോപിയെ ആദരിക്കണമെന്ന് താൻ സർക്കാരിനോട് അഭ്യർഥിച്ചിരുന്നതായും, എന്നാൽ അദ്ദേഹം വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണെന്നും ബ്രിട്ടാസ് പറയുന്നു. മന്ത്രിയുടെ അന്തസ്സ് സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ എയിംസ് വരുമെന്ന് പലപ്പോഴായ പല വേദികളിലും ആവർത്തിച്ചയാളായിരുന്നു സുരേഷ് ഗോപി. എന്നാൽ ആ പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലും നടപ്പായില്ല. എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
എയിംസിന്റെ കാര്യത്തിൽ കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ് ഇക്കുറിയും കേന്ദ്രം അവഗണിച്ചത്. ആരോഗ്യ രംഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
Content Highlights: John Brittas MP criticizes the central government for continuously disrespecting Suresh Gopi by not allocating an AIIMS to Kerala, calling it an insult and neglect.
Published: 03 Feb 2026, 05:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented