ന്യൂ ഡൽഹി : ചെറിയ പായ്ക്കറ്റിൽ വിൽക്കുന്ന വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇതോടെ ചെറിയ പായ്ക്കിൽ വിൽക്കുന്ന വെളിച്ചെണ്ണയുടെ ജിഎസ്‌ടി അഞ്ച് ശതമാനമാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 

To advertise here,

നികുതി കണക്കാക്കാൻ ചെറിയ പായ്ക്കറ്റുകളിൽ വിൽക്കുന്ന വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി കണക്കാക്കണമോ അതോ സൗന്ദര്യ വര്‍ദ്ധക വസ്തുവായാണോ കണക്കാക്കാകേണ്ടത് എന്നത് സംബന്ധിച്ച തർക്കം ദീർഘകാലമായി നിലനിൽക്കുകയാണ്. 15 വര്‍ഷം നീണ്ട തര്‍ക്കത്തിനാണ് സുപ്രീം കോടതിയുടെ വിധിയോടെ ഉത്തരമായിരിക്കുന്നത്. 

ഭക്ഷ്യേതര എണ്ണയ്ക്ക് 18 ശതമാനം ആണ് ജിഎസ്‌ടി. എന്നാൽ ഭക്ഷ്യ എണ്ണയ്ക്ക് ജിഎസ്‌ടി അഞ്ച് ശതമാനം മാത്രമാണ്. സാധാരണയായി 200 മില്ലി അല്ലെങ്കില്‍ 500 മില്ലിയില്‍ താഴെയുള്ള വെളിച്ചെണ്ണ പായ്ക്കറ്റുകൾക്ക് 18 ശതമാനം നികുതി ചുമത്തണം എന്നാണ് നികുതി വകുപ്പിന്റെ വാദം. തലയിൽ തേക്കുന്നതിനാണ് ഈ വെളിച്ചെണ്ണ ഉപഭോക്താക്കൾ വാങ്ങുന്നതെന്നും, അതിനാൽ സൗന്ദര്യ വര്‍ദ്ധക വസ്തുവായി ഇതിനെ കണക്കാക്കണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.