ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഉയര്‍ന്നനിലയിലാണെങ്കിലും ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഉടന്‍തന്നെ തുറക്കണമെന്ന് സുപ്രീംകോടതി. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 

To advertise here,

വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സൗകര്യമില്ലാത്തതും ഉച്ചഭക്ഷണം കിട്ടാതാകുന്നതുമാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ പ്രധാനവിഷയങ്ങള്‍. ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും അവരുടെ വീടുകളില്‍ എയര്‍പ്യൂരിഫയറുകളില്ല. അതിനാല്‍ കുട്ടികള്‍ വീട്ടിലിരിക്കുന്നതും സ്‌കൂളില്‍പോകുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല. 

നിരവധി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ല. ഇനിയും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുകയാണെങ്കില്‍ അവര്‍ പഠനത്തില്‍ പിന്നിലാകും. മാത്രമല്ല, അങ്കണവാടികളും സ്‌കൂളുകളും അടഞ്ഞുകിടന്നാല്‍ ഒട്ടേറെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നഷ്ടമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതോടെയാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്.