ന്യൂഡല്‍ഹി: തിങ്കളാഴ്ച കാലത്ത് സുപ്രീംകോടതിയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയെ അഭിഭാഷകനെന്ന് സംശയിക്കുന്ന ആൾ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ അഭിഭാഷകര്‍ കേസുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി ഇയാൾ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന്‍ ശ്രമിച്ചുവെന്നാണ് വിവരം. എറിഞ്ഞ ഷൂ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി. 'സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ ഒരിക്കലും സഹിക്കില്ല' എന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇയാള്‍ വിളിച്ച് പറഞ്ഞിരുന്നതായി ദൃക്‌സാക്ഷികളായ അഭിഭാഷകരെ ഉദ്ധരിച്ച് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ ആക്രമണശ്രമത്തില്‍ പതറാതിരുന്ന ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അഭിഭാഷകരോട് വാദങ്ങള്‍ തുടരാന്‍ ആവശ്യപ്പെട്ടു. 'ഇതൊന്നും കണ്ട് ശ്രദ്ധ മാറരുത്. ഞങ്ങളുടെ ശ്രദ്ധ മാറിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കില്ല' ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീം കോടതിയിലെ അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും നല്‍കുന്ന ഒരു പ്രോക്സിമിറ്റി കാര്‍ഡ് ഷൂ എറിഞ്ഞയാളുടെ കൈവശമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കിഷോര്‍ രാകേഷ് എന്നാണ് പ്രോക്സിമിറ്റി കാര്‍ഡിലെ പേര്. ചീഫ് ജസ്റ്റിസിനെ ലക്ഷ്യം വച്ചതിന് പിന്നിലെ ഉദ്ദേശ്യം സംബന്ധിച്ച് സുരക്ഷാ ഏജന്‍സികള്‍ അയാളെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം ഖജുരാഹോയിലെ മഹാവിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച ഒരു കേസില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് നടത്തിയ പരാമര്‍ശങ്ങളാകാം ഈ സംഭവത്തിന് പ്രകോപനമായതെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. ആ കേസ് തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
'പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. നിങ്ങള്‍ മഹാവിഷ്ണുവിന്റെ ഉറച്ച ഭക്തനാണെന്ന് പറയുന്നുണ്ടല്ലോ. അതുകൊണ്ട് ഇപ്പോള്‍ പോയി പ്രാര്‍ഥിക്കൂ. അതൊരു പുരാവസ്തു സ്ഥലമാണ്, വിഗ്രഹം പുനഃസ്ഥാപിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) അനുമതിയും മറ്റും ആവശ്യമാണ്'-ചീഫ് ജസ്റ്റിസ് അന്ന് പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം, ആ വിഷയത്തില്‍ താന്‍ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് ആ പ്ര ചീഫ് ജസ്റ്റിസ് പ്രസ്താവന നടത്തി. 'ഞാന്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. വിവാദം സാമൂഹിക മാധ്യമങ്ങളിലാണ്' ഗവായ് പറഞ്ഞു.
Content Highlights: These things do not affect me: CJI BR Gavai after lawyer attempts to attack him in Supreme Court
Published: 06 Oct 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented