മുംബൈ: മഹാരാഷ്ട്രയിലെ നഗരമായ ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി പര്‍ദിവാലയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബുധനാഴ്ചയായിരുന്നു കോടതിയുടെ തീരുമാനം.  

To advertise here,

ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡുകളുടെയും നഗരങ്ങളുടെയും പേര് തിരഞ്ഞെടുക്കാന്‍ കോടതിയ്ക്കാവില്ല. ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന പ്രശ്‌നമാണെന്നും കോടതി വ്യക്തമാക്കി. 

നഗരത്തിന്റെ പേര് മാറ്റാനുള്ള നിര്‍ദേശത്തിന് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയ അനുമതി ചോദ്യം ചെയ്ത് മുഹമ്മദ് ഹിഷാനി ഉസ്മാനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.