ന്യൂഡല്‍ഹി: അഭിഭാഷകരായ ടി.ആര്‍. രവി, ബെച്ചു കുര്യന്‍ തോമസ്, പി. ഗോപിനാഥ മേനോന്‍ , കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി എം.ആര്‍. അനിത എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറി.

To advertise here,

മുന്‍ ഗവണ്‍മെന്റ് പ്ലീഡറാണ് ടി.ആര്‍.രവി. സുപ്രീംകോടതി മുന്‍ ജഡ്ജി കെ.ടി. തോമസിന്റെ മകനാണ് ബെച്ചു കുര്യന്‍ തോമസ്. മുതിര്‍ന്ന അഭിഭാഷകനായ ഗോപിനാഥ മേനോന്‍, മേനോന്‍ ആന്‍ഡ് പൈ അസോസിയേറ്റ്സിന്റെ പാര്‍ട്ണറാണ്. 

ഇന്നലെ ഈ നാല് പേരുമായി കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇന്നലത്തെ കൊളീജിയം അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അഭിഭാഷക പാര്‍വ്വതി സഞ്ജയുടെ പേര് ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇടത് ചിന്തകനായ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ മരുമകളാണ് പാര്‍വ്വതി സഞ്ജയ്.

Content Highlights: supreme court collegium recommends four advocates as kerala high court judges