മുംബൈ: വഡാലയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. നടപ്പാതയിൽ താമസിച്ചിരുന്ന ലക്ഷ്മൺ കിൻവാഡെ(4) ആണ് മരിച്ചത്.അംബേദ്കർ കോളേജിന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവത്തിൽ, കാറോടിച്ചിരുന്ന ഭൂഷൺ സന്ദീപ് ഗോളിനെ(19) പോലീസ് അറസ്റ്റ് ചെയ്തു.
അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് അമിതവേഗതയിലായിരുന്നു വാഹനമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വിലേ പാർലെ സ്വദേശിയാണ് സന്ദീപ്. അപകടസമയത്ത് ഇയാൾ മദ്യപിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
കാലങ്ങളായി നടപ്പാതയിൽ താമസിക്കുന്ന കുടുംബമായിരുന്നു ലക്ഷ്മണിന്റേത്. പിതാവിന് കൂലിപ്പണിയാണ്. കുട്ടി കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടമെന്നാണ് പോലീസ് പറയുന്നത്.
Content Highlights: Boy, 4, killed after speeding car runs him over in Mumbai, teen driver arrested
Published: 22 Dec 2024, 02:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented