
ചെന്നൈ: കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ നിര്‍മാണച്ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മുന്‍പ് നിശ്ചയിച്ചപ്രകാരം ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടിയെന്ന് ദക്ഷിണറെയില്‍വേ പറയുന്നു.
കേരളത്തിലെ തിരക്കേറിയ 126 റെയില്‍വേ ക്രോസിങ്ങുകളില്‍ മേല്‍പ്പാലനിര്‍മാണത്തിന് നേരത്തേ അനുമതിയായതാണ്. സംസ്ഥാനസര്‍ക്കാരും റെയില്‍വേയും നിര്‍മാണച്ചെലവ് തുല്യമായി പങ്കിടുകയെന്നതാണ് സാധാരണ രീതി. മേല്‍പ്പാലം നിര്‍മിക്കാന്‍വേണ്ട സ്ഥലം എടുത്തു നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. കെആര്‍ഡിസിഎല്‍ അഥവാ കെ-റെയിലിനായിരുന്നു ഇവയുടെ നിര്‍മാണച്ചുമതല.
എന്നാല്‍, ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പ്രധാനപ്പെട്ട 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കുന്നതെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. ഈ മേല്‍പ്പാലങ്ങളില്‍ 18 എണ്ണത്തിന്റെ പ്രവൃത്തിയേ തുടങ്ങിയിട്ടുള്ളൂ. നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാക്കി 37 എണ്ണത്തിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടി ഇനിയും പൂര്‍ണമായിട്ടില്ലെന്നാണ് റെയില്‍വേ പറയുന്നത്. അനുമതി ലഭിച്ച 65 മേല്‍പ്പാലങ്ങള്‍ ഇതിനു പുറമേയുണ്ട്. ഫണ്ടിന്റെ പരിമിതിയും സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതുമാണ് ഇവയുടെ നിര്‍മാണത്തിന് തടസ്സമാകുന്നത്. സംസ്ഥാനസര്‍ക്കാരും കെ-റെയിലും മുന്‍കൈയെടുത്താലേ ഇവ യാഥാര്‍ഥ്യമാവൂ എന്ന് റെയില്‍വേ പറയുന്നു.
കേരളത്തിന് ആശ്വാസമായി റെയില്‍വേ തീരുമാനം
ചെലവ് പങ്കിടുന്നതിലെ തര്‍ക്കത്തെത്തുടര്‍ന്ന് മുടങ്ങിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണച്ചുമതല പൂര്‍ണമായും റെയില്‍വേ വഹിക്കുമെന്ന തീരുമാനം കേരളത്തിന് ആശ്വാസകരമായി. റെയില്‍വേ പൂര്‍ണമായും നിര്‍മാണച്ചെലവ് ഏറ്റെടുക്കുന്ന മേല്‍പ്പാലങ്ങില്‍ പ്രധാനപ്പെട്ടവ:
# : എറണാകുളം നോര്‍ത്ത്, ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ ചിറ്റൂര്‍ റോഡില്‍
# പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷനുകള്‍ക്കിടയില്‍ ഊരകം-പുതുക്കാട് റോഡില്‍
# കാപ്പില്‍, വര്‍ക്കല സ്റ്റേഷനുകള്‍ക്കിടയില്‍ പരവൂര്‍-വര്‍ക്കല റോഡില്‍
# വള്ളത്തോള്‍ നഗര്‍, വടക്കാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍ വരവൂര്‍-മുള്ളൂര്‍ക്കര റോഡില്‍
# കടയ്ക്കാവൂര്‍, മുരുക്കുമ്പുഴ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍ക്കല ബൈപ്പാസിന് സമീപം
# തലശ്ശേരി, എടക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-ഇരിക്കൂര്‍ റോഡില്‍
# ലക്കിടി സ്റ്റേഷനടുത്ത് മങ്കര-പാലക്കാട് റോഡില്‍
# പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷുകള്‍ക്കിടയില്‍ ആനന്ദപുരം-നെല്ലായി റോഡില്‍.
സ്ഥലമേറ്റെടുക്കലും മറ്റും പൂര്‍ത്തിവാനുള്ള മേല്‍പ്പാലങ്ങള്‍
# അങ്കമാലി, ആലുവ സ്റ്റേഷനുകള്‍ക്കിടയില്‍ കാരിയാട്-എയര്‍പോര്‍ട്ട്-മാട്ടൂര്‍ റോഡില്‍
# തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-നാദാപുരം റോഡില്‍
# പൂങ്കുന്നം, തൃശ്ശൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ തിരുവമ്പാടി റോഡില്‍
# ഇരിങ്ങാലക്കുട, ചാലക്കുടി സ്റ്റേഷനുകള്‍ക്കിടയില്‍ ചാലക്കുടി റോഡില്‍
# വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ വടക്കാഞ്ചേരി-കറുമാത്ര റോഡില്‍
# തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ ജൂബിലി റോഡില്‍
# അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയില്‍ മഞ്ചേരി-മേലാറ്റൂര്‍ റോഡില്‍
# തുറവൂര്‍, ചേര്‍ത്തല സ്റ്റേഷനുകള്‍ക്കിടയില്‍ തുറവൂര്‍-കുമ്പളങ്ങി റോഡില്‍
# അമ്പലപ്പുഴ ഹരിപ്പാട് സ്റ്റേഷനുകള്‍ക്കിടിയല്‍ അമ്പലപ്പുഴ-തിരുവല്ല റോഡില്‍
Content Highlights: southern railway assures funding for the construction of 55 flyovers in all over kerala
Published: 15 May 2025, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented