ന്യൂഡല്‍ഹി: കാശ്മീരിനെ സ്വതന്ത്രരാജ്യമാക്കണമെന്ന ആശയത്തെ പിന്തുണയ്ക്കുന്ന സംഘടനയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബി.ജെ.പി. ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യ പസഫിക് (എഫ്.ഡി.എല്‍-എ.പി) ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റാണ് സോണിയ ഗാന്ധി എന്ന് ബി.ജെ.പി. ആരോപിച്ചു. കാശ്മീരിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണം നേരിടുന്ന അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസിന്റെ ജോര്‍ജ് സോറോസ് ഫൗണ്ടേഷന് ധനസഹായം നല്കുന്ന സംഘടനയാണ് എഫ്.ഡി.എല്‍-എ.പി. എന്നും ബി.ജെ.പി. ആരോപിച്ചു.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലെ വിദേശശക്തികളുടെ സ്വാധീനമാണ് എഫ്.ഡി.എല്‍-എ.പിയും സോണിയയുമായുള്ള ബന്ധത്തില്‍ നിന്ന് വ്യക്തമാകുന്നത് എന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ എക്സില്‍ കുറിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ഈ വിഷയത്തില്‍ പത്ത് ചോദ്യങ്ങള്‍ ലോക്സഭയില്‍ ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം യു.എസ്. നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തിയത്.
ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒ.സി.സി.ആര്.പി) എന്ന ഓണ്‍ലൈന്‍ മാധ്യമവും ജോര്‍ജ് സോറോസും പ്രതിപക്ഷവുമായി കൈകോര്‍ത്ത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനും മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അദാനിയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ഒ.സി.സി.ആര്.പി. തത്സമയം സംപ്രേഷണം ചെയ്തു. അദാനിയെ വിമര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നത് ഒ.സി.സി.ആര്.പിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണെന്നും ദുബേ കൂട്ടിച്ചേര്‍ത്തു.
Content Highlights: ‘Sonia Gandhi linked to George Soros-funded group supporting Kashmir independence’ says BJP
Published: 09 Dec 2024, 11:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented