ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവന്‍. രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകളാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നയപ്രഖ്യാപന പ്രസംഗം വായിച്ച് രാഷ്ട്രപതി ക്ഷീണിതയായിട്ടില്ല. വാസ്തവത്തില്‍ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരേക്കുറിച്ചും കര്‍ഷകരേക്കുറിച്ചും സ്ത്രീകളേക്കുറിച്ചും സംസാരിക്കുമ്പോള്‍ ഒരിക്കലും ക്ഷീണിതയാകില്ലെന്നും രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സോണിയ ഗാന്ധിയുടെ പരാമര്‍ശം അഗീകരിക്കാനാകില്ല. പ്രസ്താവന നിര്‍ഭാഗ്യകരവും ഒഴിവാക്കേണ്ടതുമായിരുന്നുവെന്നും രാഷ്ട്രപതിഭവന്‍ പറയുന്നു.
സോണിയ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി ശക്തമായി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വരേണ്യ സ്വഭാവമാണിതെന്നാണ് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ ആരോപിച്ചത്. പാവങ്ങളോടും ആദിവാസി വിഭാഗങ്ങളോടുമുള്ള നിഷേധമനോഭാവത്തിന്റെ ഭാഗമാണ് പ്രസ്താവന. സോണിയ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
അതേസമയം വിഷയത്തില്‍ സോണിയഗാന്ധിയെ പ്രതിരോധിച്ച് മകളും ലോക്‌സഭാംഗവുമായ പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. മോശം അര്‍ഥത്തിലല്ല ആ വാക്കുപയോഗിച്ചതെന്നും മാധ്യമങ്ങള്‍ പരാമര്‍ശം വളച്ചൊടിച്ചെന്നും പ്രിയങ്ക ആരോപിച്ചു. രാഷ്ട്രപതിയോട് ബഹുമാനമേയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി വിശദീകരിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സോണിയഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രസംഗത്തിന്റെ അവസാനത്തോടെ 'രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം' എന്നായിരുന്നു സോണിയ പറഞ്ഞത്.
Content Highlights: Rashtrapati Bhavan criticizes Sonia Gandhi`s comment on President`s address
Published: 31 Jan 2025, 05:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented