ന്യൂഡല്‍ഹി: മുന്നാക്ക സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരേ സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ചെയ്തു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമൂഹികനീതി അടക്കമുള്ള സങ്കല്പങ്ങളെ അട്ടിമറിക്കുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

To advertise here,

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ ഒന്നായ സമത്വ സങ്കല്പത്തിനെതിരാണ് സാമ്പത്തിക സംവരണമെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന് നിരവധി നിയമപരമായ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വിധി പുനഃപരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 

103-ാം ഭരണഘടനാ ഭേദഗതി ചോദ്യംചെയ്തും സോളിഡാരിറ്റി ഹര്‍ജി നല്‍കിയിരുന്നു. അഭിഭാഷകരായ ജെയ്മോന്‍ ആന്‍ഡ്രൂസ്, അമീന്‍ ഹസ്സന്‍  എന്നിവരാണ് സോളിഡാരിറ്റിയുടെ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്.