ഭുവനേശ്വര്‍: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയിലധികം തുക വില മതിക്കുന്ന പാമ്പിന്‍ വിഷവുമായി ഒരു സ്ത്രീയുള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘം ഒഡിഷയില്‍ പിടിയിലായി. ഭുവനേശ്വര്‍ വനം വകുപ്പ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ വിഷം പിടികൂടി. 

To advertise here,

അന്താരാഷ്ട്രവിപണിയില്‍ ഒരു കോടിയിലധികം വിലവരുന്ന വിഷം പത്ത് ലക്ഷം രൂപയ്ക്കാണ് കൈമാറ്റം ചെയ്യാന്‍ ഇവര്‍ കരാര്‍ ചെയ്തിരുന്നതെന്ന് ജില്ലാ വനം വകുപ്പുദ്യോഗസ്ഥനായ അശാക് മിശ്ര പറഞ്ഞു. 

ഏകദേശം 200 മൂര്‍ഖന്‍ പാമ്പുകളില്‍ നിന്നാണ് ഒരു ലിറ്റര്‍ വിഷം ശേഖരിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. പിടിയിലായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായും അദ്ദേഹം അറിയിച്ചു.

Content Highlights: Snake Venom Worth Over Rs One Crore Seized In Odisha Six Arrested