ന്യൂഡൽഹി: സ്‌കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം-1 റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ദൗത്യസംഘത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിക്രം-1 റോക്കറ്റിന്റെ ചരിത്ര വിക്ഷേപണത്തിന് പിന്നാലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നടന്ന ആഘോഷങ്ങളിൽ ഫോൺ മുഖേന അദ്ദേഹം പങ്കുചേർന്നു. വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘവുമായുള്ള സംഭാഷണത്തിൽ, 'നിങ്ങൾ ഇന്ത്യയെ അഭിമാനഭരിതരാക്കി' എന്നാണ് അദ്ദേഹം പറഞ്ഞത്.

To advertise here,

ഇന്ത്യയിലെ യുവതലമുറയുടെ കഴിവിനുള്ള തെളിവാണ് വിക്രം-1ന്റെ വിക്ഷേപണ വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശരാശരി 28 വയസ്സ് മാത്രം പ്രായമുള്ള യുവസംഘമാണ് ഈ നേട്ടം കൈവരിച്ചത്. യുവതലമുറയിൽ തനിക്കുള്ള വിശ്വാസം ശരിയാണെന്ന് വീണ്ടും തെളിഞ്ഞു. പലരും ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളെ സംശയിച്ചിരുന്നെങ്കിലും, അവസരം നൽകിയാൽ അത്ഭുതങ്ങൾ കാണിക്കാൻ ഇന്ത്യൻ യുവാക്കൾക്ക് കഴിയുമെന്നാണ് ഈ ടീം കാണിച്ചുതന്നത്. ബഹിരാകാശത്ത് ഇന്ത്യയുടെ അഭിലാഷങ്ങൾ നട്ടുപിടിപ്പിക്കാനും യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാനും

പ്രധാനമന്ത്രി സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ 'വന്ദേമാതരം' എന്ന കുറിപ്പ് വിക്രം-1 റോക്കറ്റിനൊപ്പം ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ദേശീയ ഗാനത്തിന്റെ 150-ാം വർഷമായതിനാലും അത് യുവാക്കൾക്ക് എന്നും പ്രചോദനമായതിനാലുമാണ് ഈ സന്ദേശം തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. ഏകദേശം ഒമ്പത് മിനിറ്റോളം നീണ്ടുനിന്ന സംഭാഷണത്തിനൊടുവിൽ, 'നിങ്ങൾ മുന്നോട്ട് പോകൂ, ഉയരങ്ങളിലേക്ക് പറക്കൂ, ഞാൻ നിങ്ങളോടൊപ്പമുണ്ട്' എന്ന വാക്കുകളോടെയാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.

ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ വളർച്ചയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന മാറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ഈ വിജയം വലിയ കരുത്ത് പകരുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്രയിൽ ഇതൊരു 'നിർണ്ണായക നിമിഷം' ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം പുതിയ അവസരങ്ങൾ തുറക്കുമെന്നും നവീകരണത്തിന് വേഗം കൂട്ടുമെന്നും അദ്ദേഹം ‘എക്സി’ലും കുറിച്ചിട്ടുണ്ട്.