ന്യൂഡൽഹി: വോട്ട് ചോരി വിഷയത്തിൽ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്താനുമുള്ള ഇന്ത്യസഖ്യത്തിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ.

To advertise here,

ഇന്ത്യാസഖ്യത്തിന്റെ നീക്കത്തെ ശുദ്ധ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച സാൽവെ, പ്രതിപക്ഷം ജുഡീഷ്യറിയെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുകയാണെന്നും ആരോപിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയപാർട്ടികൾ, ഭരണഘടനാ സ്ഥാപനങ്ങൾക്കുമേൽ സമ്മർദം ചെലുത്താൻ ശ്രമിക്കുന്നതിന് പകരം നിയമനടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും സാൽവേ പറഞ്ഞു. ഇത് ശുദ്ധ വിഡ്ഢിത്തമാണ്. ഇത് കാണുമ്പോൾ തോന്നുന്നത്, ഭരണഘടനയിലോ മറ്റ് സംവിധാനങ്ങളിലോ അവർക്ക് വിശ്വാസമില്ലെന്നും തങ്ങൾക്ക് തോന്നിയതുപോലെ ചെയ്യാമെന്ന ധാരണയിലാണ് അവർ മുന്നോട്ടുപോകുന്നതെന്നുമാണ്, അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ രാഷ്ട്രീയതർക്കങ്ങളിലേക്ക് സുപ്രീം കോടതിയെ വലിച്ചിഴയ്ക്കുകയാണെന്നും ഹരീഷ് സാൽവേ ആരോപിച്ചു. 'എന്റെ അഭിപ്രായത്തിൽ, അവർ സുപ്രീംകോടതിയെ ഓരോ ദിവസവും ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.