ന്യൂഡല്‍ഹി: ഒരിക്കലും ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളത്തില്‍ മുഖ്യമന്ത്രിയാകാനില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കേരളത്തെ നിക്ഷേപകസൗഹൃദമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്.

To advertise here,

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടോയെന്ന ചോദ്യത്തിന്, ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. പലരും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത്. കേരളത്തില്‍ മാറ്റം ആവശ്യമാണ്. ഹര്‍ത്താന്‍ നിരോധിച്ച് സംസ്ഥാനം കൂടുതല്‍ നിക്ഷേപകസൗഹൃദമാക്കണം. ഇതിനായി നിക്ഷേപകസംരക്ഷണ നിയമം വേണം, അദ്ദേഹം പറഞ്ഞു.