ശശി തരൂർ| Photo: ANI
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഈ ബി.ജെ.പി സര്‍ക്കാര്‍ എന്നെ ഓര്‍മിപ്പിക്കുന്നത, ബ്രേക്ക് ശരിയാക്കാന്‍ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ടെന്ന് ഉപഭോക്താവിനോടു പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ്- എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ആരോഗ്യ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്കിയ ബജറ്റില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 75% ആയി ഉയര്‍ത്തി. കൂടാതെ പെട്രോള്‍, ഡീസല്‍, സ്വര്‍ണം, വെള്ളി തുടങ്ങിയവയ്ക്കു മേല്‍ കാര്‍ഷിക സെസും ഏര്‍പ്പെടുത്തി. ഒമ്പതു ശതമാമായി ഉയര്‍ന്ന ധനക്കമ്മി 6.8 ശതമാനമായി കുറയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓഹരി വിറ്റഴിക്കല്‍, കടമെടുക്കല്‍ തുടങ്ങിയവയും നടപ്പാക്കും.
content highlights: shashi tharoor mp takes a dig at union government budget
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..