
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയിൽനിന്ന് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ 'വാനിഷ് കുമാർ' എന്ന് വിളിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ബംഗാൾ പിടിച്ചെടുക്കണമെന്ന ബിജെപി സർക്കാരിന്റെ നിർദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചതെന്ന് മമത ആരോപിച്ചു. ഹൂഗ്ലിയിൽ ശനിയാഴ്ച നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാനത്തുടനീളം 92 ലക്ഷത്തിലധികം സാധുവായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്തുവെന്ന് മമത പറഞ്ഞു. ഗ്രാമീണ നിവാസികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം നടന്നതെന്നും നടപടിക്രമങ്ങളിലെ ക്രമക്കേടുകൾ തുറന്നുകാട്ടുന്നതിനാവശ്യമായ രേഖകളും ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും അവർ പറഞ്ഞു.
ബംഗാളിൽ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടെന്നും മമത പറഞ്ഞു. എന്നാൽ, 'ലക്ഷ്മീർ ഭണ്ഡാർ' പദ്ധതിയിലൂടെ താൻ സ്ത്രീകൾക്ക് സാർവത്രിക സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും വോട്ടർപട്ടിക പുതുക്കലിലെ സത്യം പുറത്തുകൊണ്ടുവരാൻ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
റാലിയിൽ പങ്കെടുക്കാതിരിക്കാൻ തൃണമൂൽ നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്നും റാലി നടത്താൻ അനുമതി ലഭിച്ചിരുന്നില്ലെന്നും മമത പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതേതുടർന്ന് മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജി മുഖേന കോടതിയുടെ അനുമതി നേടിയാണ് മമത പൊതുസമ്മേളനങ്ങളിൽ സംസാരിച്ചത്.
Content Highlights: Mamata Banerjee labeled Chief Election Commissioner Gyanesh Kumar as 'Vanish Kumar'., Alleged that over 9.2 million valid voters were removed from the West Bengal voter list., Accused the Election Commission of acting on BJP's directives through the SIR process., Election Commission and BJP defended the voter list revision as a legitimate and legal cleanup.
Published: 26 Sept 2026, 08:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented