തിരുവനന്തപുരം: 2024 തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രധാനമന്ത്രിയായേക്കുമെന്ന് ശശി തരൂര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ഫലം ഉണ്ടാവാന്‍ സാധ്യത വളരേ അധികമാണെന്ന് തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം ടെക്കികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണണം. എന്നാല്‍, ഫലം പുറത്തുവന്നാല്‍ സഖ്യത്തിലെ നേതാക്കള്‍ ചേര്‍ന്നാണ് ഒരാളെ തിരഞ്ഞെടുക്കേണ്ടത്. ഇന്ത്യയുടെ ആദ്യ ദളിത് പ്രധാനമന്ത്രിയാവുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗയോ, ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായതിനാല്‍ രാഹുല്‍ഗാന്ധിയോ പ്രധാനമന്ത്രിയാവുമെന്നാണ് താന്‍ കരുതുന്നതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസില്‍നിന്നുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുമോയെന്നെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. പ്രധാനമന്ത്രിയെന്നാല്‍ സമന്മാരില്‍ ഒന്നാമനാണെന്ന് പറഞ്ഞ തരൂര്‍, തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസ് ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന തരൂരിന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. തന്റേത് സ്വകാര്യ പരിപാടിയില്‍ നടത്തിയ പ്രസ്താവനയാണെന്നും പൊതു ഇടത്തില്‍ പ്രചരിപ്പിക്കപ്പെടാന്‍ നടത്തിയതായിരുന്നില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. നെഹ്‌റു- ഗാന്ധി കുടുംബത്തിന്റെ ഡി.എന്‍.എ. കോണ്‍ഗ്രസ് പാര്‍ട്ടിയുടേതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ആ കുടുംബമാണ് പാര്‍ട്ടിയുടെ ശക്തിയെന്നും വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ ഏത് തരത്തിലുള്ള തിരഞ്ഞെടുപ്പ് നടത്തിയാലും രാഹുല്‍ഗാന്ധിക്കായിരിക്കും അകമഴിഞ്ഞ പിന്തുണ ലഭിക്കുകയെന്ന കാര്യം താന്‍ പറയാതെവിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: shashi tharoor INDIA bloc prime minister candidate mallikarjun kharge Rahul Gandhi
Published: 17 Oct 2023, 08:32 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented