ബെംഗളൂരു: അഞ്ചാംക്ലാസ് വിദ്യാർഥിയെ പിവിസി പൈപ്പുകൊണ്ട് അടിക്കുകയും ക്ലാസ് മുറിയിൽ പൂട്ടിയിടുകയുംചെയ്ത സംഭവത്തിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റുചെയ്തു. മാഗഡി റോഡിലെ സുങ്കടകട്ടെയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പൽ രാകേഷ് കുമാറാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യംനൽകി വിട്ടയച്ചു.
കേസിൽ സ്കൂളിലെ അധ്യാപിക ചന്ദ്രികയും ഉൾപ്പെട്ടതായി പോലീസ് പറഞ്ഞു. വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി. വിദ്യാർഥി സ്ഥിരമായി ക്ലാസിൽ വരാത്തതിനാലാണ് മർദിച്ചതെന്ന് പ്രിൻസിപ്പൽ മൊഴി നൽകിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർഥിയെ മർദിച്ചത്. തുടർന്ന് സന്ധ്യവരെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.
Content Highlights: School Principal Have Been Arrested for Beating a Student with PVC Pipe
Published: 22 Oct 2025, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented