പോലീസുകാരനോട് കയര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

കോഴിക്കോട്: പോലീസുകാരനോട് തട്ടിക്കയറിയ യുവാവ് പിടിയിലായി. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി അർജുൻ (36) ആണ് പിടിയിലായത്. വെള്ളയിൽ പോലീസാണ് അർജുനെ അറസ്റ്റ് ചെയ്തത്. 'നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ' എന്ന് ചോദിച്ച് ഇയാൾ പോലീസുകാരനോട് കയർക്കുന്ന വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോലീസുകാരന്റെ പരാതിയിലാണ് അറസ്റ്റ്.
ബുധനാഴ്ച രാത്രി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബൈക്കിൽ നിന്ന് വീണ് പരിക്കുപറ്റി എന്ന് പറഞ്ഞ് ചികിത്സയ്‌ക്കെത്തിയ രണ്ടു പേരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ റഫർ ചെയ്തിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തായ അർജുൻ ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവാൻ വിസമ്മതം പ്രകടിപ്പിക്കുകയും, ഡോക്ടറോട് കയർത്തു സംസാരിക്കുകയും ആശുപത്രിയിൽ നിന്ന് ബഹളം വെക്കുകയുമായിരുന്നു.
ഈ സമയത്താണ് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിഷ്ണു എന്ന പോലീസുകാരൻ ബഹളം കേട്ട് ആശുപത്രിയിലേക്ക് ഓടിയെത്തിയത്. പ്രതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അർജുൻ പോലീസുകാരനോട് കയർത്ത് സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തുവെന്നാണ് പരാതി.
Content Highlights: Vellayil police arrested 36-year-old Kozhikode native Arjun after a viral video captured him shouting 'Are you playing Bigg Boss?' and abusing a police officer on duty during a commotion at Kozhikode Beach Hospital.
Published: 20 Nov 2026, 03:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented