ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് രൂപം നൽകി. ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വംനൽകുന്നത് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത്‌ ആണ്. ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ്‌ ബി.വി. നാഗരത്ന ആണെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ ഏഴിനാണ് വാദം കേൾക്കൽ ആരംഭിക്കുന്നത്.

To advertise here,

ശബരിമല യുവതീ പ്രവേശനം എതിർക്കുന്നവരുടെ വാദം സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ നടക്കുന്നത് ഏപ്രിൽ 7, 8, 9 തീയതികളിൽ ആണ്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും.

ബെഞ്ചിലെ മറ്റ് അംഗങ്ങൾ ഇവരാണ്: ജ: എം എം സുന്ദരേഷ്, ജ: എ അമാനുള്ള, ജ: ആരവിന്ദ് കുമാർ, ജ: എ ജെ മസീഹ്, ജ: പി ബി വരാലെ, ജ: ആർ മഹാദേവൻ, ജ: ജോയ്മാല ബാഗ്ചി.