ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ ജനുവരി 13 ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഒന്‍പതംഗ ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
ശബരിമല യുവതി പ്രവേശന ഉത്തരിവിനെതിരേ ഫയല്‍ ചെയ്തിരിക്കുന്ന അറുപതോളം പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീം കോടതിയുടെ ഒന്‍പത് അംഗ ഭരണഘടന ബെഞ്ച് ജനുവരി 13 മുതല്‍ വാദം കേള്‍ക്കുന്നത്. ബെഞ്ചിലെ അംഗങ്ങള്‍ ആരൊക്കെയെന്ന് കോടതി ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ഭരണഘടന ബെഞ്ചില്‍ ഭാവിയില്‍ ചീഫ് ജസ്റ്റിസ് ആയേക്കാവുന്ന നാലുപേര്‍ അംഗങ്ങള്‍ ആയി ഉണ്ടെന്നാണ് സൂചന.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ട് 2018 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ നവംബറിലാണ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ശബരിമല യുവതി പ്രവേശന വിഷയത്തിന് പുറമെ, മുസ്ലിം യുവതികളുടെ പള്ളി പ്രവേശനം, പാര്‍സി യുവതികളുടെ ആരാധനാ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളും വിശാല ബെഞ്ച് പരിഗണിക്കണമെന്നായിരുന്നു ഭരണഘടന ബെഞ്ച് നവംബറില്‍ പുറപ്പടിവിച്ച ഭൂരിപക്ഷ വിധി. എന്നാല്‍ സുപ്രീം കോടതി ഇന്ന് പുറത്തിറക്കിയ അറിയിപ്പില്‍ ശബരിമല യുവതി പ്രവേശന ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ മാത്രമാണ് ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
content highlights: Sabarimala Review petition ,trial will start on January 13
Published: 06 Jan 2020, 08:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented