വാല്‍പ്പാറ: കോയമ്പത്തൂര്‍ തൊണ്ടാമുത്തൂര്‍ മേഖലയില്‍നിന്ന് പിടികൂടി ആനമല കടുവസങ്കേതത്തില്‍ വിട്ട റോളക്സ് കാട്ടാന കാട്ടരുവിക്കുസമീപം വീഴ്ചയെത്തുടര്‍ന്ന് ചരിഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
റേഡിയോകോളര്‍ ഘടിപ്പിച്ച് നിരീക്ഷണത്തിലായിരുന്ന ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കടുവസങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ വെങ്കിടേഷ് അറിയിച്ചു. 11.45വരെ ആന കൃത്യമായ നിരീക്ഷണത്തിലായിരുന്നു.
ഉച്ചയ്ക്ക് രണ്ടുമണിക്ക് മാനാമ്പള്ളി റേഞ്ച് പരിധിയില്‍വരുന്ന മന്ത്രിമട്ടത്തിന് സമീപം സിരുപുളികന് അരുവിയില്‍ വെള്ളംകുടിക്കാന്‍ പോകുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി നോക്കിയപ്പോള്‍ ആന ചരിഞ്ഞ നിലയിലായിരുന്നു. ഉടന്‍തന്നെ റേഞ്ച് ഓഫീസറും സംഘവുമെത്തി.
സംഭവത്തില്‍ എപിസിസിഎഫ് വേണു പ്രസാദിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആനയുടെ പോസ്റ്റ് മോര്‍ട്ടം വ്യാഴാഴ്ച നടക്കും.
Content Highlights: Tragic news: The famous `Rolex` wild elephant died after a fall near a stream in Anamalai Tiger Reserve. Learn more about the incident and the investigation.
Published: 27 Nov 2025, 07:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented