ചെന്നൈ: നീറ്റ് പരീക്ഷയ്‌ക്കെതിരേ ചെന്നൈയിൽ നടന്ന അപ്രതീക്ഷിത പ്രതിഷേധത്തിനു പിന്നാലെ റാപ്പർ അറിവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധം നടത്തിയതിനാണ് നടപടി. അതീവ സുരക്ഷാമേഖലയിലേക്ക് പ്രതിഷേധക്കാരുമായി അതിക്രമിച്ചുകയറാൻ ശ്രമിച്ചെന്നാണ് ആരോപണം. അറിവിനെ കസ്റ്റഡിയിലെടുത്ത നടപടിയെ ഡി.എം.കെ. നേതാവ് ഉദയനിധി സ്റ്റാലിൻ അപലപിച്ചു.
പ്രിയ സഹോദരനായ അറിവിനെ അറസ്റ്റുചെയ്ത മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ഉദയനിധി പ്രതികരിച്ചു. നീറ്റ് പരീക്ഷയ്‌ക്കെതിരേയുള്ള അറിവിന്റെ ശബ്ദം തമിഴ്‌നാടിന്റേതു മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിനാളുകളുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറിവിനെ വിജയ് സർക്കാർ ഇത്തരത്തിൽ കൈകാര്യംചെയ്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, പോലീസ് ചോദ്യംചെയ്യലിനുശേഷം അറിവ് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
Content Highlights: Rapper Arivu detained by Chennai police for protesting against NEET., Protest took place outside the Tamil Nadu Secretariat., Udhayanidhi Stalin criticized the arrest of Arivu by the Vijay-led government.
Published: 21 Jul 2026, 08:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented