ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ ഞായറാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തേത്തുടർന്ന് വ്യാപക കല്ലേറും ആക്രമണവും അരങ്ങേറി. ജംഷഡ്പൂരില്‍ രാമനവമി പതാകയെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം വ്യാപിക്കാതിരിക്കാൻ ഇന്‍റർനെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,

കഡ്മ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഘര്‍ഷം ഉടലെടുത്തത്. കലാപകാരികള്‍ പരസ്പരം കല്ലുകള്‍ വലിച്ചെറിയുകയും വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീയിടുകയും ചെയ്തു. വസ്തുവകകള്‍ തീവെച്ച് നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് ഇവരെ പിന്തിരിപ്പിച്ചത്. 

സ്ഥലത്ത് പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും  ചെയ്തു. സംഘര്‍ഷത്തില്‍ ചിലരെ കസ്റ്റഡിയിലെടുത്തെന്നും പോലീസ് അറിയിച്ചു.