ജയ്പുർ: രാജസ്ഥാനിലെ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥികളിലൊരാൾക്ക് ലഭിച്ചത് ഒരേയൊരു വോട്ട്. ദിദ്‌വാന-കുച്ചമൻ ജില്ലയിലെ പർബത്‌സർ മുൻസിപ്പാലിറ്റിയിലെ 13-ാം വാർഡിൽനിന്ന് ജനവിധി തേടിയ കൈലാസ് ചന്ദിനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്.
കോൺഗ്രസ് സ്ഥാനാർഥിയായ ഹിന ഖനം ആണ് വാർഡിൽനിന്ന് ജയിച്ചത്. 376 വോട്ടാണ് അവർക്ക് ലഭിച്ചത്. സ്വതന്ത്രസ്ഥനാർഥിയായ റഷീദ് ഖാന് 195 വോട്ടും ലഭിച്ചു. 12-ാം വാർഡിലെ വോട്ടർ ആയിരുന്നു താനെന്നും പാർട്ടി തന്നെ അയൽവാർഡ് ആയ 13-ൽ മത്സരിപ്പിക്കുകയായിരുന്നെന്നും കൈലാസ്ചന്ദ് പറഞ്ഞു.
'എനിക്ക് ഒരു വോട്ട് ലഭിച്ചു. എനിക്ക് വോട്ട് 12-ാം വാർഡിലായിരുന്നു. 13-ാം വാർഡിലെ ആരോ ഒരാൾ എനിക്ക് വോട്ട് തന്നു’, അദ്ദേഹം പറഞ്ഞു. 25 വാർഡുകളുള്ള മുൻസിപ്പാലിറ്റിയാണ് പർബത്‌സർ. പതിമൂന്ന് വാർഡിൽ കോൺഗ്രസും പന്ത്രണ്ടിടത്ത് ബിജെപിയുമാണ് ജയിച്ചത്.
Content Highlights: A BJP candidate, Kailash Chand, received only one vote in the municipal elections in Rajasthan's Parbatsar municipality, Ward 13
Published: 14 Sept 2026, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented