ഹൽദ്വാനി: മതപരമായ ഒരു ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ച് സംസാരിച്ചെന്ന ആരോപണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. ഹൽദ്വാനിയിലെ വാൽമീകി സമുദായ അംഗവും ശുദ്ധീകരണ പ്രക്രിയയിൽ പങ്കാളിയുമായിരുന്ന അമിത് കുമാർ നൽകിയ പരാതിയിലാണ് നടപടി.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ പിന്നീട് ശുദ്ധീകരണം നടത്തിയെന്ന വിഷയം കോൺഗ്രസ് ദേശീയതലത്തിൽ വലിയ രീതിയിൽ പ്രചരിപ്പിച്ചിരുന്നു. ഈ ശുദ്ധീകരണ പ്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പരാതി ഉയർന്നത്.
ഭാരതീയ ന്യായ സംഹിതയിലെ രണ്ട് വകുപ്പുകൾ പ്രകാരവും, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരവുമാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് സമുദായങ്ങൾ തമ്മിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചതടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് ഹൽദ്വാനി എസ്.പി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
വാൽമീകി സമുദായം അവിടെ നടത്തിയത് മതപരമായ ഒരു സാധാരണ ചടങ്ങായിരുന്നുവെന്നും അതിനെ രാഹുൽ ഗാന്ധി ജാതീയമായി വക്രീകരിച്ചു ചിത്രീകരിച്ചു എന്നുമാണ് പരാതിക്കാരനായ അമിത് കുമാർ ആരോപിക്കുന്നത്. ഈ ചടങ്ങിൽ യാതൊരുവിധ തൊട്ടുകൂടായ്മയും നിലനിന്നിരുന്നില്ല. എന്നിട്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമുദായങ്ങൾക്കിടയിൽ മനഃപൂർവം ചേരിതിരിവും സ്പർദ്ധയും ഉണ്ടാക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
കോൺഗ്രസ് ആവശ്യപ്പെട്ടതുപോലെ ശുദ്ധീകരണ ചടങ്ങ് നടത്തിയവർക്കെതിരെ പോലീസ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെങ്കിലും, രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ ഉത്തരാഖണ്ഡ് പോലീസ് ഇനി എന്ത് തുടർനടപടികളിലേക്ക് കടക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Content Highlights: Uttarakhand Police registered a case against Lok Sabha Opposition Leader Rahul Gandhi., The complaint was filed by Amit Kumar from the Valmiki community in Haldwani., Rahul Gandhi is accused of twisting a religious ritual into a caste-based issue to create friction between communities., Charges include sections under the Bharatiya Nyaya Sanhita (BNS) and SC/ST Atrocities Act.
Published: 31 Aug 2026, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented