കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച പ്രിയങ്കാ ഗാന്ധിക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധി. വയനാട്ടിലെ തന്റെ കുടുംബം പ്രിയങ്കയിൽ വിശ്വാസമർപ്പിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് രാഹുൽ പറഞ്ഞു.
വയനാട്ടിൽ പുരോഗതിയും സമൃദ്ധിയും എത്തിക്കാൻ ധൈര്യത്തോടെയും അനുകമ്പയോടെയും അചഞ്ചലമായ അർപ്പണബോധത്തോടെയും പ്രിയങ്ക നയിക്കുമെന്ന് തനിക്കറിയാമെന്നും രാഹുൽ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
വിജയത്തിന് പിന്നാലെ രണ്ടുദിവസത്തിനകം വയനാട്ടിലെത്തുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. 4,10,931 എന്ന മഹാഭൂരിപക്ഷമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.
Content Highlights: Rahul Gandhi congratulates Priyanka Gandhi on her Wayanad by-election victory
Published: 24 Nov 2024, 07:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented